അബ്ദുറബ് ഭാരത സംസ്കാരത്തെ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച
Monday, August 3, 2015 12:26 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് ഭാരതസംസ്കാരത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍. നിലവിളക്ക് കൊളുത്തുകയെന്നത് ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ല. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമാണത്. മതേതര രാജ്യത്തിലെ ഒരു മന്ത്രി നിലവിളക്ക് കൊളുത്തില്ലെന്ന് ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതിലൂടെ നമ്മുടെ സംസ്കാരത്തെയാണു വെല്ലുവിളിക്കുന്നത്.

മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ തീവ്രവാദസംഘടന യാണോ എന്നു വ്യക്തമാക്കണം. വിദ്യാഭ്യാസപരിഷ്കാരങ്ങളിലൂടെ ലീഗ് സംസ്ഥാനത്ത് വര്‍ഗീയ അജന്‍ഡയാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.


ഭരണഘടനാപരമായ ചുമതലകളുള്ള മന്ത്രി മതതീവ്രവാദികളെപ്പോലെയാണു സംസാരിക്കുന്നത്. മതഭ്രാന്തന്‍മാര്‍ക്കും രാജ്യദ്രോഹികള്‍ക്കുമേ ഇങ്ങനെ സംസാരിക്കാനാകൂവെന്നും സുധീര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.എസ്. രാജീവും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.