കാരുണ്യപ്രവൃത്തിയിലൂടെ കലാമിനെ അനുസ്മരിച്ചു വിദ്യാര്‍ഥികള്‍
കാരുണ്യപ്രവൃത്തിയിലൂടെ കലാമിനെ അനുസ്മരിച്ചു വിദ്യാര്‍ഥികള്‍
Monday, August 3, 2015 12:25 AM IST
കാസര്‍ഗോഡ്: വീട്ടില്‍നിന്നും പോക്കറ്റ്മണിയായി ലഭിച്ച തുകയില്‍നിന്നും മിച്ചംപിടിച്ച തുക സമാഹരിച്ചു ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്കു ബെഡ്ഷീറ്റ് വാങ്ങി നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി.

ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനോടുള്ള സ്നേഹാദരമായാണു കാസര്‍ഗോഡ് ഗവ.ഹൈസ്കൂളിലെ സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മാതൃകാപരമായ ഈ പ്രവൃത്തി നടത്തിയത്.


സിഐ പി.കെ.സുധാകരന്‍, ശിശുരോഗ വിദഗ്ധന്‍ ഡോ.നാരായണനായ്ക്, രവി, സിപിഒമാരായ അരവിന്ദന്‍, ജോസ്, ഉഷാകുമാരി, പിടിഎ പ്രസിഡന്റ് എ.എസ്.മുഹമ്മദ്കുഞ്ഞി, മുഖ്യാധ്യാപിക അനിതാഭായ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു സ്കൂളില്‍ അബ്ദുള്‍ കലാമിനെക്കുറിച്ചു ക്വിസ്, ഉപന്യാസ മത്സരങ്ങളും അനുസ്മരണ പ്രഭാഷണവും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.