ഇറാന്‍ ബോട്ട് രേഖകള്‍ എന്‍ഐഎക്കു കൈമാറി
Sunday, August 2, 2015 1:20 AM IST
തിരുവനന്തപുരം: ഇറാന്‍ ബോട്ട് പിടിയിലായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എസ്പി രാഹുല്‍ നായര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷുമായി ഇന്നലെ ചര്‍ച്ച നടത്തി.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സാക്ഷിമൊഴികളും ദൃസാക്ഷി വിവരണങ്ങളും ഉള്‍പ്പെടെയുള്ള ഫയലുകള്‍ കമീഷണര്‍ എന്‍ഐഎക്കു കൈമാറി. സംഭവത്തില്‍ അതീവ പ്രാധാന്യം കല്‍പിച്ചുകൊണ്ടാണു കേസിലെ മുഴുവന്‍ പ്രതികളെയും സുവ നിയമത്തിന്റെ പരിധിയില്‍ പെടുത്തിയെന്നു കമ്മീഷണര്‍ ധരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.