പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കിട്ടി
പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കിട്ടി
Sunday, August 2, 2015 1:19 AM IST
കൊയിലാണ്ടി: നെല്ല്യാടിപുഴയില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്െടത്തി. പേരാമ്പ്ര വാല്ല്യക്കോട് പറയര്കണ്ടി ഹരീഷ് (30), പറയര്കണ്ടി ചിത്രകത്തില്‍ ശ്രീരാജ് (28) എന്നിവരെയാണു കഴിഞ്ഞ ദിവസം കാണാതായത്. ശ്രീരാജിന്റെ മൃതദേഹം ഇന്നലെ രാവിലെ ഏഴിന് ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണു കണ്െടത്തിയത്. ഹരീഷിന്റെ മൃതദേഹം ഇന്നലെ രാവിലെ ഒമ്പതോടെയാണു കണ്െടടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ന് ഇവര്‍ വന്ന ബൈക്കും വസ്ത്രങ്ങളും സ്വര്‍ണ ചെയിനും മൊബൈല്‍ ഫോണും പാലത്തിനു സമീപം കണ്ടതിനെത്തുടര്‍ന്നു പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവരുടെ പക്കല്‍നിന്ന് ഒരു കത്തും കണ്െടടുത്തിരുന്നു. തുടര്‍ന്ന് വടകര, പേരാമ്പ്ര, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സെത്തി പുഴയില്‍ തെരച്ചില്‍ നടത്തി.


കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുവരെ മൃതദേഹങ്ങള്‍ കണ്െടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തി. ഇന്നലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. മോഹനന്‍- സൌമിനി ദമ്പതികളുടെ മകനാണ് ശ്രീരാജ്. സഹോദരി: ശ്രീചിത്ര. ബാംഗ്ളൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിയാണ് ശ്രീരാജ്. ഹരീഷ് സൈനികനാണ്. ദാസന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ. സഹോദരന്‍: ശ്രീകേഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.