മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്്
Sunday, August 2, 2015 1:18 AM IST
കൊച്ചി: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ളീഡര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ഗവണ്‍മെന്റ് പ്ളീഡേഴ്സ് ഫോറം പത്രക്കുറിപ്പില്‍ അറിയിച്ചു.

വിവാദമായ കേസുമായി ബന്ധപ്പെട്ടു ഗവണ്‍മെന്റ് പ്ളീഡര്‍മാരെയും എജി ഓഫീസിനെയും അടച്ചാക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കൃത്യമായ വിവരങ്ങള്‍ മനസിലാക്കാതെ ഗവണ്‍മെന്റ് പ്ളീഡര്‍മാരെ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും നീതിനിര്‍വഹണത്തിനു തടസമാകുന്ന നടപടിയാണെന്നും ഫോറം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.