ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം
Sunday, August 2, 2015 1:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊ ക്കാനയുമായി ചേര്‍ന്ന് നല്‍കുന്ന ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം ഓഗസ്റ് 12 ന് മുന്നിന് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നല്കും.

കേരളപ്പിറവി സുവര്‍ണജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതിയുമായി ചേര്‍ന്ന് 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്കാരം 2007ലാണ് കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയത്.


2013 ഡിസംബര്‍ ഒന്നുമുതല്‍ 2014 നവംബര്‍ 30വരെ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നു മലയാളത്തില്‍ പിഎച്ച്ഡി ലഭിച്ചവര്‍ക്കു പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.