ശിരോവസ്ത്രം മാറ്റിവയ്ക്കാന്‍ പറയുന്നതു വിവരദോഷം: മജീദ്
ശിരോവസ്ത്രം മാറ്റിവയ്ക്കാന്‍ പറയുന്നതു  വിവരദോഷം: മജീദ്
Sunday, August 2, 2015 12:50 AM IST
കോഴിക്കോട്: ഒരു മണിക്കൂര്‍ നേരത്തേക്കു ശിരോവസ്ത്രം മാറ്റിവയ്ക്കാന്‍ പറയുന്നതു വിവരദോഷമാണെന്നു മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഈ അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ ജീന്‍സും ഷര്‍ട്ടും ഇട്ടു കസേരയിലിരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വനിതാ ശാക്തീകരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ബിജെപിയുടെ വര്‍ഗീയ നിലപാടുകളിലേക്കാണു സിപിഎം പോകുന്നത്. മതാടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ രൂപീകരിച്ചെന്ന സിപിഎം ആരോപണം തെറ്റാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു പ്രചാരണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.