കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ടക്ടര്‍ അറസ്റില്‍
കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ടക്ടര്‍ അറസ്റില്‍
Sunday, August 2, 2015 12:39 AM IST
കുന്നംകുളം: ഗുരുവായൂരിലേക്കു പോകുകയായിരുന്ന ഏഴംഗ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ പോലീസ് അറസ്റ്ചെയ്തു. തിരുവനന്തപുരം കാഞ്ഞിരക്കുളം സുനില്‍ കുമാറാണ് അറസ്റിലായത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കോട്ടയ്ക്കലില്‍നിന്നാണു കുടുംബം കയറിയത്. ഇവര്‍ കുന്നംകുളത്തേക്കാണു ടിക്കറ്റെടുത്തിരുന്നത്. കണ്ടക്ടറുടെ സീറ്റിനു മുമ്പിലിരിക്കുകയായിരുന്ന പതിനേഴുകാരിയെ കണ്ടക്ടര്‍ ശല്യപ്പെടുത്തിയെന്നാണു പരാതി.

പ്രതികരിച്ച കുട്ടി വീട്ടുകാരോടു കാര്യം പറയുകയും ബസില്‍ തര്‍ക്കം ഉണ്ടാകുകയും ചെയ്തു. കണ്ടക്ടര്‍ ഇവരോടു തട്ടിക്കയറിയെന്നു പറയുന്നു. യാത്രക്കാരുള്ളതിനാല്‍ ബസ് കുന്നംകുളത്തു നിര്‍ത്തിയിടാന്‍ പറ്റില്ലെന്നു പറഞ്ഞു ബസ് നേരേ തൃശൂരിലേക്കു പോയി. കുടുംബം കുന്നംകുളത്തിറങ്ങി പോലീസില്‍ നേരിട്ടു പരാതി നല്‍കി.


കുന്നംകുളം പോലീസ് വിവരമറിയിച്ചതിനെതുടര്‍ന്ന്, തൃശൂരിലെത്തിയ ബസില്‍നിന്നു കണ്ടക്ടറും ഡ്രൈവറും ഇറങ്ങി നിമിഷങ്ങള്‍ക്കകം ഈസ്റ് പോലീസ് സ്റാന്‍ഡിലെത്തി ഇരുവരെയും പോലീസ് എയ്ഡ്പോസ്റിലേക്കു മാറ്റി. അകാരണമായി ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് എയ്ഡ് പോസ്റില്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ചു തൃശൂര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.