രാശിപ്പട്ടിന്റെ തിളക്കത്തില്‍ മഹാലക്ഷ്മി സില്‍ക്സ്
രാശിപ്പട്ടിന്റെ തിളക്കത്തില്‍ മഹാലക്ഷ്മി സില്‍ക്സ്
Sunday, August 2, 2015 12:35 AM IST
കോട്ടയം: രാശിപ്പട്ടിന്റെ വന്‍ശേഖരത്തില്‍ മഹാലക്ഷ്മി സില്‍ക്സ് തിളക്കത്തില്‍. അക്ഷരനഗരിയെ പട്ടുടുപ്പിച്ച മഹാലക്ഷ്മി സില്‍ക്സിനു രണ്ടു വയസ് ആകുമ്പോള്‍ ഇന്ത്യയിലെ പരമ്പരാഗത നെയ്ത്തുഗ്രമങ്ങളിലെ വിദഗ്ധ നെയ്ത്തുകാരുടെ കരവിരുതില്‍ പ്രത്യേകം രൂപകല്പന ചെയ്ത രാശിപ്പട്ടിന്റെ പുതിയ പതിപ്പ് ഇന്നലെ കോട്ടയം ഷോറൂമില്‍ അവതരിപ്പിച്ചു.

മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന ടെലിവിഷന്‍ പരമ്പര പട്ടുസാരിയിലെ താരങ്ങളാണ് രാശിപ്പട്ടിന്റെ 2015-16 കളക്ഷന്‍ വസ്ത്രപ്രേമികള്‍ക്കായി അവതരിപ്പിച്ചത്. മഹാലക്ഷ്മി സില്‍ക്സിന്റെ തിരുവല്ല ഷോറൂമില്‍ രാശിപ്പട്ട് ഇന്നു പരിചയപ്പെടുത്തും.

കൂടാതെ മുഹൂര്‍ത്തപ്പട്ട്, സോഫ്റ്റ് ബ്രോകേഡ് കാഞ്ചീപുരം സില്‍ക്സ്, ടെറാ സില്‍ക്ക്, ഗോള്‍ഡന്‍ കട്ട് വര്‍ക്ക് കല്യാണസാരികള്‍, ഷിമ്മര്‍ ക്രേപ് സാരികള്‍, എത്നിക് വെയര്‍, വെഡ്ഡിംഗ് ത്രീ പീസ് സ്യൂട്ടുകള്‍, ലിനന്‍ സ്യൂട്ടുകള്‍, ബാലരാമപുരം കൈത്തറി ദോത്തികള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പുതിയ ശേഖരവും വാര്‍ഷികത്തിന്റെ ഭാഗമായി ഇരു ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. കസ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ചു സാരികളും ചുരിദാറുകളും തയാറാക്കാന്‍ പ്രഗത്ഭരായ ഡിസൈനര്‍മാരും മഹാലക്ഷ്മി സില്‍ക്സിലുണ്ട്.


ബ്യൂട്ടിക് കസ്റമേഴ്സിനായി കോട്ടയം, തിരുവല്ല ഷോറൂമുകളില്‍ പ്രത്യേക ഹോള്‍സെയില്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്െടന്നു മാനേജിംഗ് ഡയറക്ടര്‍ ടി.കെ. വിനോദ്കുമാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.