മോദിയുടെ നയങ്ങളോടു യോജിക്കാന്‍ കഴിയില്ല: ആര്‍. ചന്ദ്രശേഖരന്‍
Sunday, August 2, 2015 12:14 AM IST
കൊച്ചി: കാലോചിതമായ പരിഷ്കാരങ്ങള്‍ക്കു തൊഴിലാളി സംഘട നകള്‍ എതിരല്ലെന്നു ഐഎന്‍ടിയു സി ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍. എന്നാല്‍, മോദി സര്‍ക്കാരിന്റെ തൊഴില്‍നിയമ ഭേദഗതികളോടു യോജിക്കാന്‍ കഴിയില്ല. ഫാക്ടറി നിയമം, വ്യവസായ തര്‍ക്കനിയമ ഭേദഗതി, രജിസ്ട്രേഷന്‍, അപ്രന്റീസ് ആക്ട് ഭേദഗതി എന്നിവ അംഗീകരിക്കാന്‍ കഴിയില്ല. അസംഘടിത മേഖലയില്‍ ട്രേഡ് യൂണിയനുകളെ പാടില്ല എന്ന നിലപാട് വിചിത്രമാണ്. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവം മാറ്റണം. അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഏഷ്യ പസഫിക് സമ്മേളനത്തിനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.