ആഭ്യന്തരമന്ത്രിയുടെ ഓഫീസിനു മുന്നില്‍ സത്യഗ്രഹത്തിന് ഗൌരിയമ്മ
Sunday, August 2, 2015 12:11 AM IST
ആലപ്പുഴ: ജെഎസ്എസ് ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെ രാജന്‍ബാബുവും കെ.കെ. ഷാജുവും ശ്രമിച്ചാല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനു മുന്നില്‍ മരണം വരെ സത്യാഗ്രഹം ഇരിക്കുമെന്നു കെ. ആര്‍. ഗൌരിയമ്മ. പാര്‍ട്ടി ഓഫീസുകള്‍ തന്റെ പേരിലുള്ളതും താന്‍ ജനറല്‍ സെക്രട്ടറിയായിട്ടുള്ള ജെഎസ്എസിനു വേണ്ടിയുള്ളതാണ്. ഈ ഓ ഫീസുകളില്‍ അവകാശവാദം ആര്‍ ക്കും ഉന്നയിക്കാനാകില്ല. ജെഎസ്എസ് രൂപീകരണ കാലഘട്ടത്തില്‍ ഇല്ലാത്തവരാണ് ഇപ്പോള്‍ അവകാശവാദം ഉന്നയിച്ചു വരുന്നത്.


ആര്‍ഡിഒ ഓഫീസില്‍ പരാതി കൊടുത്ത് ജെഎസ്എസ് ഓഫീസ് തര്‍ക്കവസ്തുവാക്കാന്‍ ശ്രമിക്കുന്നത് ആഭ്യന്തരമന്ത്രിയുടെയും സര്‍ക്കാരിന്റെയും കുതന്ത്രങ്ങളുടെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഓഫീസ് ഏറ്റെടുക്കാനുള്ള ആര്‍ഡിഒയുടെ ശ്രമം നഗ്നമായ നിയമലംഘനമാണെന്നം അവര്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.