സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരം: അപേക്ഷാ തീയതി നീട്ടി
Saturday, August 1, 2015 12:40 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളള സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരത്തിനും, യുവജന ക്ളബ്ബുകള്‍ക്കുളള പുരസ്കാരത്തിനും അപേക്ഷ അയയ് ക്കേണ്ട തീയതി ഓഗസ്റ് 18 വരെ നീട്ടി. കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം എന്നീ ഏഴ് മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോ വ്യക്തിക്കു വീതമാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിന് സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ, മറ്റൊരു വ്യക്തിക്ക് നാമനിര്‍ദേശം നല്‍കുകയോ ചെയ്യാം.


വിശദാംശങ്ങള്‍ക്കും അപേക്ഷാഫോമിനും യുവജനക്ഷേമ ബോര്‍ഡ് ആസ്ഥാനം, ജില്ലാ യുവജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുകയോ യുവജനക്ഷേമ ബോര്‍ഡ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം. (ംംം.സ്യംയ. സലൃമഹമ. ഴ്ീ.ശി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.