ജോണ്‍സണ്‍ ജെ. ഇടയാറന്മുളയ്ക്ക് അവാര്‍ഡ്
ജോണ്‍സണ്‍ ജെ. ഇടയാറന്മുളയ്ക്ക് അവാര്‍ഡ്
Saturday, August 1, 2015 12:40 AM IST
തിരുവനന്തപുരം: കേരള സംയു ക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ ഈ വര്‍ഷത്തെ ഫാ.കുര്യാക്കോസ് പാറയ്ക്കല്‍ കോര്‍എപ്പിസ്കോപ്പ സ്മാരക അവാര്‍ഡിന് ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ആഡിക്) ഇന്ത്യാ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്മുള അര്‍ഹനായി.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞ നാലു പതിറ്റാണ്ടായി നല്‍കിയ സമഗ്ര സംഭാവനക്കാണു ജോണ്‍സനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മൂന്നിനു കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ചേരുന്ന ലഹരി വിരുദ്ധ നേതൃത്വ സംഗമത്തില്‍ കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി പ്രസിഡന്റ് ബിഷപ് ഡോ. തോമസ് കെ. ഉമ്മന്‍ അവാര്‍ഡ് സമ്മാനിക്കും.


ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെയും വിവിധ ലഹരിവിരുദ്ധ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍സന്റെ നിരവധി പഠന-ഗവേഷണ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.