മയക്കുമരുന്ന് ഉപയോഗം മൂന്നിരട്ടിയായി: ആഭ്യന്തരമന്ത്രി
മയക്കുമരുന്ന് ഉപയോഗം മൂന്നിരട്ടിയായി: ആഭ്യന്തരമന്ത്രി
Thursday, July 30, 2015 1:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ബാറുകള്‍ പൂട്ടിയശേഷം മയക്കുമരുന്നുകളുടെ ഉപയോഗം മൂന്നിരട്ടിയായി വര്‍ധിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.

കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വ്യാപകമായി സൈകോട്രോപിക് മരുന്നുകള്‍ ദുരുപ യോഗം ചെയ്യപ്പെടുന്നതായി കണ്െട ത്തിയിട്ടുണ്ട്. 234 സൈകോട്രോപിക് മരുന്നുകളില്‍ 228 എണ്ണവും മെഡിക്കല്‍ സ്റോറുകളില്‍ ലഭ്യമാണ്. കാട്ടില്‍ നടക്കുന്ന കഞ്ചാവു കൃഷിയെ മാവോയിസ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്െട ന്നു പി. ശ്രീരാമകൃഷ്ണനെ മന്ത്രി അറിയിച്ചു.

ലോകത്തു തന്നെ കടുത്ത ഭീഷണിയായ നാര്‍ക്കോ ടെററിസം സംസ്ഥാനത്തും ഉയര്‍ന്നുവരുന്നുണ്ട്. ലഹരി മരുന്നുപയോഗം പ്രോ ത്സാഹിപ്പിക്കുന്ന സിനിമകള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ബോര്‍ഡുമായി ആലോചിച്ചു നടപടിയെടുക്കുന്നതിന് ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തും. ഏതാനും ജില്ലകളില്‍ മാത്രം നടക്കുന്ന ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, ഓപ്പറേഷന്‍ ഗുരുകുല തുടങ്ങിയ പരിപാടികള്‍ സംസ്ഥാന വ്യാപകമാക്കും. ലഹരിമരുന്നു കടത്തും നിരോധിത പുകയില ഉത്പന്നങ്ങളുടെ വരവും നിയന്ത്രിക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളിലും ബസുകളിലും കര്‍ശന പരിശോധന നടത്തും.


കെ.എസ് സലീഖ, പി. ശ്രീരാമകൃഷ്ണന്‍, വി. ശിവന്‍കുട്ടി, അയിഷാ പോറ്റി, എളമരം കരീം, പി.സി വിഷ്ണുനാഥ്, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.