പാടശേഖരം കാണാനെത്തിയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Thursday, July 30, 2015 1:45 AM IST
മാന്നാര്‍:സുഹൃത്തിനൊപ്പം പാടശേഖരം കാണാനെത്തിയ യുവാവു കാല്‍ വഴുതി വെള്ളത്തില്‍ വീണു മരിച്ചു. തടിയൂര്‍ ഇരവിപേരൂര്‍ വലിയകിഴക്കേതില്‍ ജോണ്‍മാത്യുവിന്റെ മകന്‍ ബിന്‍സണ്‍ മാത്യുവാണ്(26) മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരം. ബിന്‍സണ്‍ സുഹൃത്തായ പുറമറ്റം വട്ടക്കാല പുത്തന്‍പുരയില്‍ സോനു(33)വിനൊപ്പം ബൈക്കില്‍ മാന്നാര്‍ 18-ാം വാര്‍ഡിലെ ഇരമത്തൂര്‍ നാല്തോട് പാടശേഖരത്തിലെ മീന്‍കുഴിവേലില്‍ മോട്ടോര്‍ത്തറയില്‍ ഇന്നലെ ഉച്ചയോടെ എത്തി.


ചുറ്റും വെള്ളം കയറിക്കിടക്കുന്ന പാടശേഖരത്തിനു നടുവിലായുള്ള മോട്ടോര്‍ത്തറയില്‍ ഇരുന്ന് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ സോനു കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഇതുകണ്ട് ബിന്‍സണ്‍ ഇയാളെ രക്ഷിക്കുവാനായി വെള്ളത്തില്‍ ചാടുകയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ ബിന്‍സണ്‍ വെള്ളത്തിലേക്കു താണു പോകുകയായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്െടടുത്തത്. ഭാര്യ: റ്റീന.ഏക മകന്‍:ടാന്‍. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.