മെഡിക്കല്‍ പിജി ഒന്നാംഘട്ട അലോട്ട്മെന്റ്
Thursday, July 30, 2015 1:41 AM IST
തിരുവനന്തപുരം: പിജി സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിലുള്ള മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ ഇന്നു രാവിലെ 10.30 മുതല്‍ സര്‍വീസ് ക്വോട്ട റാങ്ക് ലിസ്റിലുള്ളവര്‍ക്കും ജനറല്‍ റാങ്ക് ലിസ്റിലുള്ളവര്‍ക്കും വേണ്ടി നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.

കൌണ്‍സലിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ംംം.റാല.സലൃമഹമ.ഴ്ീ.ശി - ല്‍ നിന്നും ഓപ്ഷന്‍ ഫോം ഡൌണ്‍ലോഡ് ചെയ്യണം. തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയവും കോളജും അലോട്ട്മെന്റ് സമയത്ത് രേഖപ്പെടുത്തി നല്‍കണം. അലോട്ട്മെന്റ് സമയത്ത് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകര്‍ക്ക് ഓപ്ഷന്‍ നല്‍കാം. ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ഹാജരാകാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല. അപേക്ഷകര്‍ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ കൌണ്‍സലിംഗിന് ഹാജരാകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.