വീരേന്ദ്രകുമാറിന് അവാര്‍ഡ്
വീരേന്ദ്രകുമാറിന് അവാര്‍ഡ്
Thursday, July 30, 2015 1:40 AM IST
തൃശൂര്‍: ഏഴാമത് ഹബീബ് വലപ്പാട് സ്മാരക അവാര്‍ഡ് എം. പി. വീരേന്ദ്രകുമാറിനു നല്കുമെന്നു ഹബീബ് വലപ്പാട് ട്രസ്റ് സെക്രട്ടറി ആര്‍.ഐ. ഷംസുദീനും സ്മാരകസമിതി കണ്‍വീനര്‍ കെ. ഗോവിന്ദനും അറിയിച്ചു. 'ഡാന്യൂബ് സാക്ഷി' എന്ന യാത്രാവിവരണ ഗ്രന്ഥമാണ് അവാര്‍ഡിനര്‍ഹമായത്.

കഥാകാരനായിരുന്ന ഹബീബ് വലപ്പാടിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി കുടുംബ ട്രസ്റും സ്മാരകസമിതിയും ചേര്‍ന്നു നല്‍കുന്നതാണ് 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. ഓഗസ്റ് ഏഴിന് കഥാകൃത്ത് ടി. പത്മനാഭന്‍ അവാര്‍ഡ് വിതരണംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.