പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് റാങ്ക് ജേതാക്കള്‍ക്കു സ്വീകരണവും സ്ഥാപകരെ ആദരിക്കലും നാളെ
Thursday, July 30, 2015 1:40 AM IST
പാലാ: പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ച് ഐഎഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നാളെ പാലായില്‍ പൌരസ്വീകരണം നല്‍കും.

പാലാ അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 11 ന് ചേരുന്ന യോഗത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം നിര്‍വഹിച്ചു റാങ്ക് ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കും.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.

പുതിയ ബാച്ചുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ജോയി ഏബ്രഹാം എംപി സ്ഥാപകരെയും പ്രഥമ മാര്‍ഗദര്‍ശികളെയും പൊന്നാടയണിയിക്കും. മോണ്‍. മാത്യു പൈക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, എഡിജിപി ഡോ. ബി. സന്ധ്യ, പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സണ്ണി ജോസഫ്, പാലാ അല്‍ഫോന്‍സ കോളജ് പ്രന്‍സിപ്പല്‍ സിസ്റര്‍ ഡോ. ജാന്‍സമ്മ തോമസ്, മുനിസിപ്പല്‍ കൌണ്‍സിലര്‍ ജിമ്മി ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ട്രസ്റ് ചെയര്‍മാന്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ റാങ്ക് ജേതാക്കള്‍ക്ക് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.

മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് സ്വാഗതം പറയും. ഇന്‍സ്റിറ്റ്യൂട്ട് പ്രന്‍സിപ്പല്‍ ഡോ.ജോസഫ് വെട്ടിക്കന്‍ റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തും.


ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു വട്ടക്കുഴി എന്നീ സ്ഥാപക ബിഷപ്പുമാരെയും പ്രഥമ മാര്‍ഗദര്‍ശികളായ ഫാ. ജോസ് പി. കൊട്ടാരം, ഫാ. മാത്യു ഏറത്തേടം, ടി.കെ. ജോസ് ഐഎഎസ്, ഡോ. അലക്സാണ്ടര്‍ പി. ജേക്കബ് ഐപിഎസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ എന്നിവരെയും ആദരിക്കും.

ഐഎഎസ് റാങ്ക് ജേതാക്കളായ ഡോ. രേണുരാജ്, ആഷാ അജിത്ത്, എം.എസ്. പ്രശാന്ത്, ജെറോമിക് ജോര്‍ജ്, റോഷ്ണി തോംസണ്‍, സിമി മറിയം ജോര്‍ജ്, രഘു എം. വിഷ്ണുചന്ദ്രന്‍, കെ.എം. സരസു, ഭാവികാ മംഗളാനന്ദന്‍, ആര്‍.കെ. ശ്രീവിശാഖ്, റേച്ചല്‍ കുര്യന്‍ മോടയില്‍, കമല്‍ കിഷോര്‍, ഫറാ സക്കറിയാ, സജു വഹീദ്, റെനി വില്‍ഫ്രഡ്, ഹരിറാം ശങ്കര്‍, ആനന്ദ് അച്ചുതന്‍കുട്ടി, ദീപാ സത്യന്‍, ആര്‍. കൃഷ്ണരാജ്, ബി. ഹരികൃഷ്ണന്‍, കെ. ഇളംബവത്ത്, വി.എസ്. ശരവണകുമാര്‍, വസിം മുസ്തഫ, ടി.എ. കിരണ്‍, കെ.റസിം, പ്രേം കൃഷ്ണന്‍, നീരജ് സുരേന്ദ്രന്‍, ജിതിന്‍ ബി. രാജ്, അവിനേഷ് കുമാര്‍, കെ.പി. സന്ദീപ് എന്നിവര്‍ മറുപടി പ്രസംഗം നടത്തും.

പ്രഫ. ജോര്‍ജ് ജോസഫ് നന്ദി പറയും. ഈ വര്‍ഷം മൂന്നു ബാച്ചുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ ഡോ.ജോസഫ് വെട്ടിക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബേബി തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ക്രിസ്റി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.