മത്സ്യത്തൊഴിലാളിക്ഷേമത്തിനു തുക നീക്കിവച്ചു
Thursday, July 30, 2015 1:25 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പെന്‍ഷനുവേണ്ടി ബജറ്റ് വിഹിതത്തിനു പുറമേ 21.23 കോടി രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി 15 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധികമായി നീക്കിവച്ചിരുന്നതായി ധനമന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. ജമീലാ പ്രകാശത്തിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

2006 മുതല്‍ 2011 വരെ 41.88 കോടി രൂപ നീക്കിവച്ചപ്പോള്‍ 2011 മുതല്‍ 2015 വരെ 123. 29 കോടി രൂപ മത്സ്യത്തൊഴിലാളി പെന്‍ഷനു വേണ്ടി നീക്കിവച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴിയാണു ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുന്നത്. നടപ്പു വര്‍ഷം വകയിരുത്തിയ തുക പൂര്‍ണമായി ചെലവഴിക്കാത്ത സാഹചര്യത്തിലാണ് ഉപധനാഭ്യര്‍ഥന വഴി അധിക തുക അനുവദിക്കാതിരുന്നതെന്നും മന്ത്രി അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.