മഴ കമ്മി കൂടി, 28 ശതമാനം
മഴ കമ്മി കൂടി, 28 ശതമാനം
Thursday, July 30, 2015 1:25 AM IST
തിരുവനന്തപുരം: നാലുദിവസം മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ മഴ കമ്മി 28 ശതമാനമായി വര്‍ധിച്ചു. കമ്മി 21 ശതമാനം വരെ കുറഞ്ഞിരുന്നതാണ് ഇപ്പോള്‍ കൂടിയത്. ഇന്നലെ രാവിലെവരെ 134.02 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്തു ലഭിച്ചത് 96.92 സെന്റിമീറ്റര്‍. പത്തനംതിട്ട ജില്ലയില്‍ പതിവിന്റെ പകുതി മഴയേ ലഭിച്ചിട്ടുള്ളൂ. 48 ശതമാനം കുറവ്.

ഓരോ ജില്ലയിലും ജൂലൈ 29 വരെ ലഭിച്ച മഴ, ശരാശരി കിട്ടേണ്ടിയിരുന്ന മഴ (സെന്റിമീറ്ററില്‍), കമ്മി (ശതമാനം) എന്ന ക്രമത്തില്‍.


തിരുവനന്തപുരം 41.92 55.73 25
കൊല്ലം 53.66 83.64 29
പത്തനംതിട്ട 55.57 106.85 48
ആലപ്പുഴ 71.02 110.01 35
കോട്ടയം 92.19 121.49 24
ഇടുക്കി 108.62 139.45 22
എറണാകുളം 93.08 133.07 30
തൃശൂര്‍ 108.53 144.57 25
പാലക്കാട് 73.71 102.94 28
മലപ്പുറം 100.58 141.58 29
കോഴിക്കോട് 144.84 180.12 20
വയനാട് 113.39 175.03 35
കണ്ണൂര്‍ 149.87 185.68 19
കാസര്‍ഗോഡ് 138.63 205.53 33
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.