പി.സി. ജോര്‍ജിന്റെ അയോഗ്യത: സ്പീക്കര്‍ക്കു മാണിയുടെ മറുപടി
പി.സി. ജോര്‍ജിന്റെ അയോഗ്യത:  സ്പീക്കര്‍ക്കു മാണിയുടെ മറുപടി
Thursday, July 30, 2015 1:21 AM IST
തിരുവനന്തപുരം: പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ്- എം നല്‍കിയ കത്തിനെ സംബന്ധിച്ച സ്പീക്കര്‍ എന്‍. ശക്തന്റെ ചോദ്യത്തിനു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മറുപടി നല്‍കി.

കത്തിലെ ആവശ്യം പാര്‍ട്ടിയുടെ നിലപാടാണെന്ന മറുപടിയാണു മാണി നല്‍കിയത്. സ്പീക്കര്‍ പി.സി. ജോര്‍ജിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.