മുന്നറിയിപ്പില്ലാതെ എല്‍പിജി സബ്സിഡി റദ്ദാകില്ലെന്ന്
Thursday, July 30, 2015 1:19 AM IST
കൊച്ചി: പാചകവാതക ഉപഭോക്താക്കള്‍ സിലിണ്ടറിനായി ബുക്കു ചെയ്യുമ്പോള്‍ മുന്നറിയിപ്പില്ലാതെ സബ്സിഡി റദ്ദാവുന്ന സാഹചര്യമില്ലെന്നു ഭാരത് പെട്രോളിയം കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. സിലിണ്ടര്‍ ബുക്കു ചെയ്യാനുള്ള നമ്പറില്‍ വിളിച്ചാല്‍ അറിയാതെയെങ്കിലും സീറോ ഡിജിറ്റ് അമര്‍ത്തിയാലും ഉപഭോക്താവിനു സബ്സിഡി നഷ്ടമാവില്ലെന്നു ബിപിസിഎല്‍ കൊച്ചി ടെറിട്ടറി മാനേജര്‍ തരിയന്‍ പീറ്റര്‍ പറഞ്ഞു. സബ്സിഡി വേണ്െടന്നു വയ്ക്കാന്‍ നിശ്ചിത നമ്പറിലേക്കു ഏകഢഋ കഠ ഡജ എന്നു ടൈപ്പ് ചെയ്ത് എസ്എംഎസ് അയയ്ക്കുകയാണു ചെയ്യേണ്ടത്. ഇതിനൊപ്പം രേഖാമൂലമുള്ള അപേക്ഷ കൂടി നല്‍കിക്കഴിഞ്ഞാലാണ് എല്‍പിജി സബ്സിഡി ഇല്ലാതാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.