അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഫെലിക്സ് അച്ചനും കുട്ടികളുമെത്തി
Thursday, July 30, 2015 12:33 AM IST
തിരുവനന്തപുരം: പ്രായാധിക്യം വകവയ്ക്കാതെ ഫെലിക്സ് അച്ചന്‍ ഭിന്നശേഷിയുള്ള കുട്ടികളുമായി തങ്ങളുടെ പ്രിയപ്പെട്ട കലാം അപ്പച്ചന്റെ ഭൌതികശരീരം കാണാനായി രാമേശ്വരത്ത് എത്തി. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ച ഫാ. തോമസ് ഫെലിക്സ് സിഎംഐയും തിരുവനന്തപുരം സിഐഎംആറിലെ കുട്ടികളും ഇന്നലെ രാവിലെയാണ് രാമേശ്വരത്ത് എത്തിയത്.

നാന്നൂറു കിലോമീറ്റര്‍ ദൂരം താണ്ടിയും തങ്ങളുടെ പ്രിയപ്പെട്ട കലാം അപ്പച്ചനെ കാണണമെന്നു കുട്ടികളും പറഞ്ഞപ്പോള്‍ പിന്നൊന്നും ഫെലിക്സ് അച്ചനു ചിന്തിക്കേണ്ടി വന്നില്ല. ഡോ. കലാം സമ്മാനിച്ച കുതിരകളെ പരിപാലിക്കുന്ന പ്രദീപ്, അരുണ്‍ എന്നീ വിദ്യാര്‍ഥികളും സിസ്റര്‍ എലൈസും ഫാ. ഫെലിക്സിനൊപ്പം ഉണ്ടായിരുന്നു. വൈകുന്നേരം മൃതശരീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത്.


ഡോ. കലാം അഞ്ചു തവണ സിഐഎംആറില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2014 മെയ് 25ന് സ്കൂളിന്റെ അന്‍പതാം വാര്‍ഷികത്തിനാണ് കലാം അവസാനമായി സ്കൂളിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.