ഉതുപ്പ് വര്‍ഗീസിനെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
Thursday, July 30, 2015 12:29 AM IST
കൊച്ചി: കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി കൊച്ചി അല്‍സറാഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് ഉടമയും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ ഉതുപ്പ് വര്‍ഗീസിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.

സിബിഐക്കു പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇന്റര്‍പോളിനെ സമീപിച്ച് ആഗോള തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബി ഭാഷകള്‍ അറിയാവുന്ന പ്രതിയെ ഇന്ത്യയില്‍ ഗൂഢാലോചന, ചതി തുടങ്ങിയ കുറ്റങ്ങള്‍ക്കു മൈലക്കാട്ട് വര്‍ഗീസ് ഉതുപ്പിനെ തെരയുന്നതായാണ് ഇന്റര്‍പോളിന്റെ നോട്ടീസില്‍ പറയുന്നത്. പ്രതി കുവൈറ്റിലോ സമീപ ഗള്‍ഫ് രാജ്യങ്ങളിലോ ഒളിവില്‍ കഴിയുന്നതായാണു സിബിഐ സംശയിക്കുന്നത്.


നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ മറ്റൊരു പ്രതിയായ കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ലോറന്‍സ് അഡോള്‍ഫസിനെ സിബിഐ നേരത്തെ അറസ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.