ആയുഷ് വകുപ്പ് ഓഗസ്റ് അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Wednesday, July 29, 2015 12:40 AM IST
തിരുവനന്തപുരം: ആയുര്‍വേദം, യോഗ - പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനത്തു രൂപീകരിച്ച ആയുഷ് വകുപ്പ് ഓഗസ്റ് അഞ്ചിനു വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.