കൊച്ചി- ഹൌറ സ്പെഷല്‍ ട്രെയിന്‍
Wednesday, July 29, 2015 12:37 AM IST
തൃശൂര്‍: എറണാകുളം - ഹൌറ പാതയില്‍ സ്പെഷല്‍ സുവിധ സൂപ്പര്‍ഫാസ്റ് ട്രെയിന്‍ സര്‍വീസ് നടത്തും. ഓഗസ്റ് ഒന്ന്, എട്ട്, 22 തീയതികളില്‍ (ശനിയാഴ്ചകളില്‍) ഹൌറയില്‍നിന്നു വൈകുന്നേരം അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ ആറിന് എറണാകുളത്ത് എത്തും.

നാല്, 11, 25 തീയതികളില്‍ (ചൊവ്വാഴ്ചകളില്‍) രാവിലെ 8.50 ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ തൊട്ടടുത്ത ദിവസം രാത്രി 11 ന് ഹൌറയില്‍ എത്തും.ഒ രു രണ്ടാം ക്ളാസ് എസി, നാലു മൂന്നാം ക്ളാസ് എസി, 12 സ്ളീപ്പര്‍ ക്ളാസ്, രണ്ടു ലഗേജ് വാന്‍ എന്നിവ സഹിതമുള്ള ട്രെയിനാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.