ചായഗ്ളാസിനു മുകളിലേക്കു വീണ് ഒന്നര വയസുകാരന്‍ മരിച്ചു
ചായഗ്ളാസിനു മുകളിലേക്കു വീണ് ഒന്നര വയസുകാരന്‍ മരിച്ചു
Wednesday, July 29, 2015 12:36 AM IST
തൃശൂര്‍: ചായഗ്ളാസിനു മുകളിലേക്കു മറിഞ്ഞുവീണ ഒന്നര വയസുകാരന്‍ കഴുത്തില്‍ ചില്ലു കുത്തിക്കയറി മരിച്ചു. കോളങ്ങാട്ടുകര പാറയില്‍ ലെയിനില്‍ ഇമ്മട്ടി ഷിബുവിന്റെ മകന്‍ ജോയല്‍ ആണു മരിച്ചത്. ഇന്നലെ രാവിലെ ആറരയ്ക്കാണ് അപകടം.

ചായ കുടിച്ചശേഷം വച്ചിരുന്ന ഗ്ളാസിലേക്കു കുഞ്ഞ് മറിഞ്ഞുവീഴുകയായിരുന്നു. ഗ്ളാസ് പൊട്ടി കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇതിനിടെ, കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ഷിബുവും കുടുംബവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയും ചെയ്തു. മെഡിക്കല്‍ കോളജിനടുത്തുവച്ച് ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം. താഴെവീണ ഷിബുവിനും ലിസിക്കും മകള്‍ അശ്വിനിക്കും നിസാരമായി പരിക്കേറ്റു. ജോയലിന്റെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.