ഡോ. അബ്ദുള്‍ കലാം ഏവര്‍ക്കും റോള്‍മോഡല്‍: എം.എ. യൂസഫലി
ഡോ. അബ്ദുള്‍ കലാം ഏവര്‍ക്കും റോള്‍മോഡല്‍: എം.എ. യൂസഫലി
Wednesday, July 29, 2015 12:32 AM IST
കൊച്ചി: ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി അനുശോചിച്ചു. ലോകമാകെ ആദരിക്കപ്പെട്ട ഇന്ത്യക്കാരിലൊരാളാണ് ഡോ. കലാമെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ ശാസ്ത്രജ്ഞന്‍, ക്രാന്തദര്‍ശി, മനുഷ്യസ്നേഹി, എല്ലാറ്റിലുമുപരി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായ മഹാന്‍ ഇതെല്ലാമായിരുന്നു അദ്ദേഹം. അബുദാബിയില്‍ അദ്ദേഹം വന്നപ്പോള്‍ ആദ്യമായി നേരില്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.


2005ല്‍ പ്രവാസി ഭാരതീയ സമ്മാനം അദ്ദേഹത്തില്‍നിന്ന് ഏറ്റുവാങ്ങാന്‍ സാധിച്ചതു തനിക്കു ലഭിച്ച വലിയ ആദരവാണ്. പുതിയ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും അദ്ദേഹം റോള്‍ മോഡലാണ്.

ലളിത ജീവിതം നയിക്കുമ്പോള്‍ തന്നെ വലിയ കാര്യങ്ങള്‍ സ്വപ്നം കാണാനും നേടാനും എങ്ങനെ സാധിക്കുമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചുകൊടുത്തു - യൂസഫലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.