പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ യോഗം 31ന്
Wednesday, July 29, 2015 12:31 AM IST
മൂവാറ്റുപുഴ: നിലവിലുള്ള സര്‍വകലാശാല നിയമങ്ങള്‍ക്കുവിരുദ്ധമായി എയ്ഡഡ് കോളജുകളില്‍ വര്‍ക്ക് ലോഡ് അസസ് ചെയ്യുന്നതിനും അതുവഴി അനേകം അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള നീക്കം നടന്നുവരികയാണെന്ന് പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ചൂണ്ടികാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതും അക്കാദമിക നിലവാരം തകര്‍ക്കുന്നതുമായ നടപടിയാണിത്. ഇത്തരം തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ അടിയന്തര യോഗം 31ന് രാവിലെ പത്തിന് എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് പ്രഫ. ആര്‍. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി റവ. ഡോ. വിന്‍സന്റ് നെടുങ്ങാട്ട് എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.