വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Friday, July 3, 2015 1:56 AM IST
കോട്ടയം: സാമൂഹ്യക്ഷേമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വ്യക്തിഗത നേട്ടങ്ങളുടെ അം ഗീകാരമായി സര്‍ക്കാര്‍ നല്‍കുന്ന വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് അവാര്‍ഡുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും സാമുഹിക പ്രവര്‍ത്തനങ്ങ ളുടെയും പേരില്‍ കേരള ചരിത്രത്തി ല്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച റാണി ഗൌരി ലക്ഷമീഭായി, അക്കാമ്മ ചെറിയാന്‍, ക്യാപ്റ്റന്‍ ലക്ഷമി എന്‍. മേനോന്‍, കമല സുരയ്യ, ജസ്റീസ് ഫാത്തിമാ ബിവി എന്നിവരുടെ പേരിലാണ് അഞ്ചു അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.

സ്ത്രീകള്‍ക്കു മാത്രമെ അപേക്ഷിക്കാന്‍ അര്‍ഹതയുളളു. ഭരണ നൈപുണ്യം. കല-സാഹിത്യം, സാമുഹ്യസേവനം, ശാസ്ത്രരംഗം, ആരോഗ്യരംഗം, വിദ്യഭ്യാസരംഗം എന്നീ മേഖലകളില്‍, നല്ലനിലയില്‍ സേവനങ്ങളും വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കിയ വനിതകളാണ് അപേക്ഷിക്കേണ്ടത്.


തങ്ങളുടെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് വിവരിക്കണം. ലഭിച്ച നേട്ടങ്ങളും മറ്റും രേഖപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച അപേക്ഷ അഞ്ചിനു മുമ്പായി ജില്ലാ സാമുഹിക നീതി ഓഫീസര്‍ക്ക് നല്‍കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ വിഭാഗത്തിലുളള വനിതകളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം. മൂന്നു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. കൂടുതല്‍ വിവരങ്ങള്‍ ംംം.ംറസലൃമഹമ. ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.