ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ അനുസ്മരണം നടത്തി
ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ അനുസ്മരണം നടത്തി
Friday, July 3, 2015 1:52 AM IST
ചങ്ങനാശേരി: ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡു ദാനവും ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തില്‍ നടത്തി. ശ്രീരാമകൃഷ്ണമിഷന്‍ മഠാധിപതി ഗോലോകാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിച്ചു.

ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ ഫൌണ്േടഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിനും പ്രഫഷണല്‍ എക്സലന്‍സ് പുരസ്കാരം പോള്‍ ജോസഫ് ഐഇഎസിനും മികച്ച സ്കൂളിനുള്ള പുരസ്കാരം ചങ്ങനാശേരി എസ്ബി ഹൈസ്കൂളിനും ചടങ്ങില്‍ സമ്മാനിച്ചു.


കൊടിക്കുന്നില്‍ സുരേഷ് എംപി, മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എമ്പയര്‍ എലൈന്‍ ക്രേവന്‍, പുതൂര്‍പ്പള്ളി ഇമാം ഷബീര്‍ അഹമ്മദ് ഖാസിമി, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.വി ശശികുമാര്‍, പ്രഫ.തോമസ് സാമുവല്‍, ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് മംഗലത്ത്, ഡോ.എന്‍.രാധാകൃഷ്ണന്‍, വി.ജെ ലാലി, അഡ്വ.ടോമി കണയംപ്ളാക്കല്‍, സാംസണ്‍ വലിയപറമ്പില്‍, വര്‍ഗീസ് ആന്റണി, ഫിലിപ്പ് പരുവപ്പറമ്പില്‍, അശ്വതി കെ.വി, അഡ്വ.ബോബന്‍ ടി.തെക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാക്കളായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, പോള്‍ ജോസഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.