തെരുവുനായ്ക്കളെ കൊല്ലാം; ആരും ചോദ്യം ചെയ്യില്ല
Friday, July 3, 2015 1:38 AM IST
തിരുവനന്തപുരം: ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊന്നാല്‍ നിയമക്കുരുക്കില്‍പ്പെടുമെന്ന പേടി ഇനി വേണ്ട. തെരുവുനാ യ്ക്കളെ കൊല്ലുന്നതിനു യാതൊരു നിയമതടസവുമില്ലെന്ന് നിയമ വകു പ്പു സെക്രട്ടറി രേഖാമൂലം വിശദീ കരണം നല്‍കിയതായി നിയമ സഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ അറിയിച്ചു.

തെരുവുനായ ശല്യത്തിനു പരിഹാരം തേടി ചീഫ് വിപ്പ് കൂടിയായ ഉണ്ണിയാടന്റെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത, വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് നിയമസെ ക്രട്ടറി ഇതുസംബന്ധിച്ച വിശദീകര ണം നല്‍കിയത്. തെരുവുനായ വിഷയത്തില്‍ ഗോവ സര്‍ക്കാരുമയി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസ് കേരളത്തിനു ബാധകമല്ലെന്ന് നിയമ സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി. അതിനാ ല്‍ ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു സംബ ന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നുപോന്ന സംശയത്തിനു പ്രസക്തി ഇല്ലാതായെന്നും തോമസ് ഉണ്ണിയാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെരുവുനായകളുടെ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുചേര്‍ന്നുള്ള കര്‍മപദ്ധതി അനിവാര്യമാണ്. നിയമം, ആരോഗ്യം, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സമന്വയിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ വകുപ്പിനാണ് ഇതില്‍ നിര്‍ണായക സ്ഥാനമുള്ളത്. വിഷയത്തിലെ അവ്യക്തതകള്‍ നീ ങ്ങിയതിനാല്‍ ഏറെനാളായി സം സ്ഥാനത്തെ അലട്ടുന്ന തെരുവുനായപ്രശ്നം ഇനിയും നീട്ടിക്കൊ ണ്ടു പോകേണ്ടതില്ല. ഇക്കാര്യങ്ങളിലെല്ലാം അടിയന്തര നടപടികളുണ്ടാ കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.


പേവിഷബാധ തടയുന്നതിനുള്ള മരുന്ന് ആവശ്യാനുസരണം ലഭ്യമാക്കുക, നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗ ത്തില്‍ ഉയര്‍ന്നു. തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു സുപ്രീംകോടതിയിലുള്ള കേസ് കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും വിധിന്യായം ഭാവിയില്‍ പ്രതികൂലമാകാതിരിക്കാന്‍ കേരളം കൂടി കേസി ല്‍ കക്ഷിചേരുന്നത് ഉചിതമായിരിക്കുമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തി ല്‍ കേസില്‍ കക്ഷിചേരുന്നതിനുള്ള നടപടികള്‍ നിയമവകുപ്പു തുട ങ്ങിയതായും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ ശരാശരി 30000 പേര്‍ പ്രതിവര്‍ഷം നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നുവെന്നാണു കണക്ക്. ഇവരില്‍ നല്ലൊരു പങ്കിനും പേവിഷത്തിനുള്ള കുത്തിവയ്പ് എടുക്കേണ്ടിവരുന്നുണ്ട്. കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ ചെലവുവരുന്നത്. തെരുവുനായ്ക്കളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനുള്ള നിയമപരമായ ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ട്. എന്നാല്‍, മൃഗസ്നേഹികളുടെയും സുപ്രീംകോടതിയുടെയും പേരു പറഞ്ഞും സാമ്പത്തികക്ളേശം മറയാക്കിയും ചില തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നുണ്ട്. ഇത് തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്തു നിറവേറ്റിയേ പറ്റൂ.

നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും അവയെ പോറ്റിവളര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ നിരത്തുകളില്‍ ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്നും തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.