ഡെപ്യൂട്ടി സ്പീക്കര്‍: ആര്‍എസ്പി മുഖ്യമന്ത്രിക്കു കത്ത് നല്‍കി
ഡെപ്യൂട്ടി സ്പീക്കര്‍: ആര്‍എസ്പി  മുഖ്യമന്ത്രിക്കു കത്ത് നല്‍കി
Friday, July 3, 2015 12:42 AM IST
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍പദവി ആര്‍എസ്പിക്കു നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എംഎല്‍എ യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്ത് നല്‍കി. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാതിരുന്ന സാഹചര്യത്തിലാണ് ആര്‍എസ്പി കത്ത് നല്‍കിയത്. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ചു ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയ അരുവിക്കരയിലെ വിജയം മാത്രമാണു ചര്‍ച്ച ചെയ്യുന്നതെന്നു മുഖ്യമന്ത്രി അറിയിച്ചു.


ഓഗസ്റ് മൂന്നിനു കോവളത്തു ചേരുന്ന യുഡിഎഫിന്റെ സമ്പൂര്‍ണ യോഗത്തില്‍ ബാക്കിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഓഗസ്റ് മൂന്നിനു ചേരുന്ന യുഡിഎഫിന്റെ അജന്‍ഡയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുത്താമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നില്ല.

പദവി കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തണമെന്നാണു പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആവശ്യം. കെ. മുരളീധരനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.