അഴിമതിവിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം പി.സി. ജോര്‍ജ് രാജിവച്ചു
അഴിമതിവിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം പി.സി. ജോര്‍ജ് രാജിവച്ചു
Friday, July 3, 2015 12:42 AM IST
തിരുവനന്തപുരം: അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി (എസിഡിഎഫ്) ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതായി പി.സി. ജോര്‍ജ് എംഎല്‍എ അറിയിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എസിഡിഎഫ് സ്ഥാനാര്‍ഥിയുടെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തിലാണു രാജി.

അരുവിക്കരയിലേതു കനത്ത തോല്‍വിയാണ്. ജാതി സംഘടനകളുമായുള്ള ഇടപാട് അവസാനിപ്പിക്കുന്നുവെന്നും അഴിമതിവിരുദ്ധ മുന്നണി സ്ഥാനാര്‍ഥിക്കു വോട്ട് കിട്ടിയില്ല എന്നു മാത്രമല്ല, സ്ഥിരമായി വോട്ട് ലഭിക്കുന്ന എസ്ഡിപിഐ പോലുള്ളവരുടെ വോട്ടുകള്‍ കാണാതായെന്നും അദ്ദേഹം പറഞ്ഞു.


ജാതിസംഘടനകളടങ്ങിയ ട്രസ്റായിട്ടാണ് അഴിമതി വിരുദ്ധ മുന്നണി രൂപീകരിച്ചത്. ഇനി ഈ മുന്നണിയുമായി മുന്നോട്ടുപോകണോ എന്നു ട്രസ്റിന്റെ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ അടക്കമുള്ള ഭാരവാഹികള്‍ തീരുമാനിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

ജാതി സംഘടനകളുടെ കൂട്ടായ്മ തെരഞ്ഞെടുപ്പുരംഗത്തു ഗുണം ചെയ്യില്ലെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു തന്റെ രാജി. വരുംകാലങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്നു ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.