പി. കൃഷ്ണപിള്ള സ്മാരകം തീവച്ച കേസില്‍ നടപടി ഡിജിപി നിശ്ചയിക്കണം
പി. കൃഷ്ണപിള്ള സ്മാരകം തീവച്ച കേസില്‍ നടപടി ഡിജിപി നിശ്ചയിക്കണം
Friday, July 3, 2015 12:42 AM IST
കൊച്ചി: ആലപ്പുഴ മുഹമ്മയ്ക്കടുത്ത് കണ്ണാര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച കേസിന്റെ അന്വേഷണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ലതീഷ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റെ നിര്‍ദേശം.

ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസ് ഡയറി വിശദമായി പരിശോധിച്ച് ഡിജിപി ടി.പി. സെന്‍കുമാര്‍ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തണം. നിലവിലുള്ള അന്വേഷണത്തില്‍ പോരായ്മയുണ്േടാ, ഉണ്െടങ്കില്‍ പരിഹരിക്കേണ്ടതെങ്ങനെ, തുടരന്വേഷണം വേണോ, കൂടുതല്‍ കേന്ദ്രീകൃത അന്വേഷണം അനിവാര്യമാണോ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം പരിശോധിച്ച് ഡിജിപി ഈ വിഷയത്തില്‍ പൊതുസമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാനാവുന്ന തരത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കണം. കേസിന്റെ സെന്‍സേഷണല്‍ സ്വഭാവവും രാഷ്ട്രീയ വിവാദങ്ങളും കണക്കിലെടുക്കണം. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്െടന്നും സിംഗിള്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.


ഡിജിപിക്ക് ഏതു ഭാഗത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കാം. ഇതിനായി സമയപരിധി നിശ്ചയിക്കുന്നില്ല.
അന്വേഷണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ട് സ്റേറ്റ് അറ്റോര്‍ണി മുഖേന വിവരം കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.