സേഫ് കേരള: അറിയിപ്പ് ലഭിച്ചിട്ടും വീഴ്ചവരുത്തിയാല്‍ നടപടി-മന്ത്രി
സേഫ് കേരള: അറിയിപ്പ് ലഭിച്ചിട്ടും വീഴ്ചവരുത്തിയാല്‍ നടപടി-മന്ത്രി
Wednesday, July 1, 2015 12:14 AM IST
തിരുവനന്തപുരം: സേഫ് കേരള പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി നടത്തിയ റെയ്ഡുകളെത്തുടര്‍ന്ന്, നോട്ടീസ് ലഭിച്ചിട്ടും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമൊഴിവാക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
1,06,654 വീടുകളിലും, 4,865 സ്ഥാപനങ്ങളിലും, 2,491 തോട്ടങ്ങളിലും 29 ന് സേഫ് കേരള സ്ക്വാഡുകള്‍ റെയ്ഡുകള്‍ നടത്തിയതായി മന്ത്രി അറിയിച്ചു.


ഇതേത്തുടര്‍ന്ന് പൊതുജനാരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലുള്ള 2,154 വീടുകള്‍ക്കും 626 സ്ഥാപനങ്ങള്‍ക്കും 289 തോട്ടങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

ഇതിനുമുമ്പ് നടത്തിയ റെയ്ഡുകളില്‍ നോട്ടീസ് ലഭിച്ചിട്ടും വീഴ്ച വരുത്തിയ 22 വ്യക്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.