വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റ്
Wednesday, July 1, 2015 12:12 AM IST
തിരുവനന്തപുരം: കേരള ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2015-16 അീധ്യയന വര്‍ഷത്തേക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് അപേക്ഷ ക്ഷണിച്ചു.

2015-16 അധ്യയന വര്‍ഷത്തില്‍ പ്ളസ് വണ്‍/വിഎച്ച്എസ്എസ്/ ടിടിസി/സാനിട്ടറി കോഴ്സ്/എസ്എസ്എല്‍സി യ്ക്കുശേഷമുളള കംപ്യൂട്ടര്‍ കോഴ്സുകള്‍ (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം) ബിഎ/ ബിഎസ്സി/ ബികോം/ പിജിഡിസിഎ/ ബിഎഡ്/ പോളിടെക്നിക്/ എന്‍ജിനിയറിംഗ്/ മെഡിസിന്‍/ അഗ്രിക്കള്‍ച്ചര്‍/ വെറ്റിനറി/ എംഫില്‍/ എംസിഎ/എംഎസ്സി/എംകോം/ എംഎഡ് (സര്‍ക്കാര്‍ അംഗീകാരമുളളതോ അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുളളതോ മാത്രം) തുടങ്ങിയ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം അപേക്ഷകള്‍ പദ്ധതികളിലെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റിന്റെ പകര്‍പ്പ്, പദ്ധതിയിലെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, വരിസംഖ്യ അടയ്ക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെയും അവസാന പേജിന്റെയും പകര്‍പ്പ്, വിദ്യാര്‍ഥിയുടെയും പദ്ധതിയിലെ അംഗത്തിന്റെയും ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്റേയോ രക്ഷകര്‍ത്താവിന്റേയോ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് (ഐഎഫ്എസ്സി കോഡ് സഹിതം) എന്നിവ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് ഉളളടക്കം ചെയ്തിരിക്കണം.


അപേക്ഷാ ഫോം തപാല്‍ മാര്‍ ഗം ആവശ്യമുളളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപ സ്റാമ്പ് പതിപ്പിച്ച 22ഃ10 സെന്റിമീറ്റര്‍ വലിപ്പമുളള കവര്‍ സഹിതം അപേക്ഷിച്ചാ ല്‍ തപാല്‍ മാര്‍ഗം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും നേരിട്ട് അയച്ചുതരും. ഡിസംബര്‍ 31 വരെ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളു. സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും ചീഫ് എക്സിക്യൂട്ടീ വ് ഓഫീസര്‍മാരുടെ കാര്യാലയത്തിലേക്ക് നേരിട്ട് അയയേക്കുന്നതുമാ യ അപേക്ഷകള്‍ പരിഗണിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.