മൂന്നാര്‍ ദൌത്യസംഘത്തെ വഴിയില്‍ തടഞ്ഞു
Wednesday, July 1, 2015 12:11 AM IST
മൂന്നാര്‍: കൈയേറ്റക്കാര്‍ ദൌത്യസംഘത്തെ വഴില്‍ തടഞ്ഞു. സംരക്ഷണത്തിനായി സ്പെഷല്‍ ഓഫീസര്‍ സബ്കളക്ടറെ സമീപിച്ചു. മൂന്നാര്‍ എആര്‍ ക്യാമ്പിനു സമീപത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെത്തിയ ദൌത്യസംഘത്തെയാണ് ഇക്കാനഗറിനു സമീപം പത്തംഗസംഘം തടഞ്ഞത്.

പീന്നീട് ഓഫീസിലെത്തിയ സ്പെഷല്‍ ഓഫീസര്‍ ജലജയെ സംഘം ഓഫീസില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്പെഷല്‍ ഓഫീസര്‍ ദേവികുളം സബ്കളക്ടറുടെ സഹായം തേടുകയും സബ്കളക്ടര്‍ മൂന്നാര്‍ പോലീസിനെ സംഭവസ്ഥലത്തേക്ക് അയ്ക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ സബ്കളക്ടറുടെ നിര്‍ദേശപ്രകാരമാണ് സ്പെഷല്‍ ഓഫീസര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ആള്‍ത്താമസമില്ലാത്ത രണ്ടു ഷെഡുകളാണ് അധിക്യതര്‍ പൊളിച്ചുനീക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.