മുങ്ങിമരിച്ച വൈദിക വിദ്യാര്‍ഥിയുടെ സംസ്കാരം നാളെ
Wednesday, July 1, 2015 12:10 AM IST
വല്ലംബ്രോസന്‍ ബനഡിക്ടൈന്‍ ദയറാ സെമിനാരിയിലെ രണ്ടാം വര്‍ഷ വൈദിക വിദ്യാര്‍ഥിയും കണ്ണൂര്‍ ചമതച്ചാല്‍ മുരിക്കുന്നേല്‍ ജോണിന്റെ മകനുമായ ഗ്രേയ്സണ്‍ ജോണി(17)ന്റെ മൃതദേഹം ഇന്ന് വൈകുന്നേരം ആറു മുതല്‍ കടുത്തുരുത്തി പാഴുത്തുരുത്ത് മരിയമല ആശ്രമത്തില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് മൃതദേഹം സ്വദേശമായ കണ്ണൂര്‍ ചമതച്ചാലിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചമതച്ചാല്‍ സെന്റ് സ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ബ്രദര്‍ ഗ്രേയ്സ് ജോണ്‍ തിങ്കഴാള്ച വൈകുന്നേരം ദയറാ സെമിനാരിയുടെ പിന്‍വശത്തെ പാടത്താണ് മുങ്ങിമരിച്ചത്. ഇന്ന് വൈകുന്നേരം 4.30 മുതല്‍ അഞ്ചു വരെ എസ് എച്ച് മൌണ്ട് ദയറാ സെമിനാരിയിലും മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.