എംജി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ക്ഷേമസഹായം വര്‍ധിപ്പിച്ചു
Wednesday, July 1, 2015 12:06 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റുഡന്റ്സ് സര്‍വീസസിന്റെ ആഭിമുഖ്യത്തിലുള്ള വെല്‍ഫയര്‍ ഫണ്ടിലൂടെ നല്‍കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള വാര്‍ഷിക വിഹിതം 25 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ചികിത്സാ സഹായം, അംഗവൈകല്യമുള്ളവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്, എന്‍സിസി, എന്‍എസ്എസ്, റിപ്പബ്ളിക് ഡേ പരേഡില്‍ പങ്കെടുത്തവര്‍ക്കുള്ള പാരിതോഷികം എന്നിവയ്ക്കാണ് ഈ തുക അനുവദിക്കുക. യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന വെല്‍ഫയര്‍ യോഗം ചികിത്സാ ധനസഹായം 50,000 രൂപയാക്കി ഉയര്‍ത്തി.

രോഗത്തി ന്റെയും ചികിത്സയുടെയും ഗൌരവമനുസരിച്ച് ഒരു ലക്ഷം രൂപ വരെ പ്രത്യേകമായി അനുവദിക്കും. വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍, സിന്‍ഡിക്കറ്റംഗങ്ങളായ പ്രഫ. സി.എച്ച്.അബ്ദുള്‍ ലത്തീഫ്, പി.കെ. ഫിറോസ്, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം ജെ.പുതുമന, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ ഡോ.ഹരികുമാര്‍ ചങ്ങമ്പുഴ എന്നിവരടങ്ങുന്ന എംജി യൂണിവേഴ്സിറ്റി സ്റുഡന്റ്സ് വെല്‍ഫെയര്‍ ഫണ്ട് മാനേജിംഗ് ബോഡിയാണ് ഈ തീരുമാനം കൈകൊണ്ടത്. ഈ വര്‍ഷം 25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടു ള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.