യുഎപിഎ നടപ്പാക്കാന്‍ സര്‍ക്കാരിനു പ്രത്യേക താത്പര്യമില്ലെന്നു ചെന്നിത്തല
യുഎപിഎ നടപ്പാക്കാന്‍ സര്‍ക്കാരിനു പ്രത്യേക താത്പര്യമില്ലെന്നു ചെന്നിത്തല
Wednesday, July 1, 2015 11:21 PM IST
തിരുവനന്തപുരം: കേരളത്തില്‍ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) നടപ്പാക്കാന്‍ സര്‍ക്കാരിനു പ്രത്യേക താത്പര്യമില്ലെന്ന് ആഭ്യന്തര മന്ത്രി ര മേശ് ചെന്നിത്തല. നിയമസഭയില്‍ 2015-16 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ സംബ ന്ധിച്ച ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരു ന്നു അദ്ദേഹം. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന അത്യപൂര്‍വം കേസുകളില്‍ മാത്രമേ യുഎപിഎ ചുമത്തിയിട്ടുള്ളൂ. നിരോധിക്കപ്പെട്ട പാര്‍ട്ടികളുടെ കാര്യം പ്രത്യേകമായാണു പരിഗണിക്കുന്നത്. എന്തു രാഷ്ട്രീയത്തിന്റെ പേരിലായാലും പതിനായിരങ്ങളെ കൊന്നുതള്ളിയവരാണ് മാവോവാദികള്‍. അവരോട് ഒരുവിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ ഒരുക്കമല്ല. മാവോവാദികള്‍ക്ക് സഹാ യം ഒരുക്കുന്നുവെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. അവര്‍ക്കുവേണ്ടി മനുഷ്യാവകാശത്തിന്റെ പേരില്‍ ആരെങ്കിലും രംഗത്തുവന്നാല്‍ അംഗീകരിക്കാനാകില്ല.

ഘര്‍ വാപസിയുമായി ബന്ധപ്പെ ട്ട് ഒരു പരാതിയും സര്‍ക്കാരിനു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ പോലീസിനു ബുദ്ധിമുട്ടുണ്ട്. ആറ്റിങ്ങലില്‍ പാസ്റര്‍ ആക്രമിക്കപ്പെട്ട സ്ഥലം താന്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടു മാത്രമാണു നിയമനടപടി കൈക്കൊള്ളാത്തത്. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചെന്ന ആരോപണം ശരിയല്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയപ്പോള്‍ കോടതി ഇടപെട്ടാണ് കേസ് വേണ്െടന്നുവച്ചത്.

മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചിട്ടില്ല. അതിനെക്കുറിച്ചുള്ള ആലോചന മാത്രമാണു നടന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ കൂടുതലും സിപിഎമ്മുകാരാണ്. പല പ്രതികളും മരിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ ആലോചിച്ചത്. ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന ആകാം. പയ്യന്നൂര്‍ ഹക്കിം വധകേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടു പ്രാവശ്യം കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.


ക്രൈം ഫ്രീ കേരള എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആഭ്യന്തരവകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍ കുബേര, സുരക്ഷ തുടങ്ങിയ പദ്ധതികളിലൂടെ ഘട്ടംഘട്ടമായാണ് കേരളത്തെ കുറ്റവിമുക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്. പോലീസിന്റെ നവീകരണത്തിനും ക്ഷേമത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, കേന്ദ്രഫണ്ട് നിലച്ചതോടെ സിസിടിഎന്‍എസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവതാളത്തിലായി. പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ അബ്കാരി കേസുകളും ക്രിമിനല്‍ കേസുകളും രജിസ്റര്‍ ചെയ്തു. വ്യാജമദ്യത്തിന്റെ ഒഴുക്കുകുറയ്ക്കാന്‍ സര്‍ക്കാരിനായെന്നും മറുപടിപ്രസംഗ ത്തി ല്‍ ചെന്നിത്തല പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ ശബരിനാഥന്റെ ഭൂരിപക്ഷം 20,000 കടക്കുമായിരുന്നെന്നു രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പിണറായി നടത്തിയ പ്രസംഗമാണ് സിപിഎമ്മിന് തിരിച്ചടി ആയത്. പിറവത്തും നെയ്യാറ്റിന്‍കരയിലും ഇതുതന്നെയായിരുന്ന അവസ്ഥ. അരുവിക്കര പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചെന്നു പിണറായി അവകാശപ്പെട്ടെങ്കിലും മായാവി ആയിട്ടാണ് പ്രവര്‍ത്തിച്ചത്. അരുവിക്കരക്കാര്‍ മായാവിയുടെ തന്ത്രങ്ങള്‍ കണ്ടില്ലെ ന്നു നടിച്ചു.ബംഗാളിലെപ്പോലെ കേരളത്തിലും നാശത്തിന്റെ വക്കിലെത്തിയ സിപിഎം ഇത് അംഗീകരിക്കണമെന്നും ചെന്നിത്തല പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.