ഐസാറ്റ് പ്രൊജക്ട് പ്രദര്‍ശനം: കോഴിക്കോട് എന്‍ജിനിയറിംഗ് കോളജ് ഒന്നാമത്
Tuesday, June 30, 2015 12:33 AM IST
കൊച്ചി: കളമശേരി ഐസാറ്റ് എന്‍ജിനിയറിംഗ് കോളജും എഎസ്എ കേരളയും സംയുക്തമായി ഐസാ റ്റ് കാമ്പസില്‍ സംഘടിപ്പിച്ച പ്രൊജക്ട് പ്രദര്‍ശനം ഐസാറ്റ്-ഗിജിറ്റ്സു-2015 ആകര്‍ഷകമായി. എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളിലെ ശാസ്ത്രസാങ്കേതിക അഭിരുചികള്‍ വളര്‍ത്തുന്നതിനായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കോഴിക്കോട് എഡബ്ള്യുഎച്ച് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ഉപകരണങ്ങളെ നിയന്ത്രിക്കുന്ന സ്മാര്‍ട്വെയറബിള്‍ ഡിവൈസ് ഒന്നാം സ്ഥാനം നേടി. കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജും, പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഒക്ടോബര്‍ അഞ്ചിനു നിപ്പോണ്‍ കേരള സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ജാപ്പനീസ് അംബാസഡറുടെയും കേരള ഗവര്‍ണറുടെയും സാന്നിധ്യത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.


ഐസാറ്റ് മെക്കാനിക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരു ന്നു മത്സരങ്ങള്‍. ഐസാറ്റ് മാനേജര്‍ ഫാ. ക്ളെമന്റ് വള്ളുവശേരി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമാപന ചടങ്ങില്‍ വാട്സ് ഇല ക്ട്രോണിക്സ് ഡയറക്ടര്‍ ബാലന്‍ എം. നായര്‍ അധ്യക്ഷത വഹിച്ചു. എഎസ്എ കേരള മെംബര്‍ ഹുട്സ ണ്‍ പീറ്റര്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് റിട്ടയേര്‍ഡ് സിജിഎം എ.ജെ. ആന്റ ണി, മുന്‍ ഫാക്ട് സിഎംഡി ഡോ. ജോര്‍ജ് സ്ളീബ, പ്രിന്‍സിപ്പല്‍ ഡോ. കെ.ഇ. ജോര്‍ജ്, അസിസ്റന്റ് മാനേ ജര്‍ ഫാ. ജോണ്‍ ക്രിസ്റഫര്‍ എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.