ആഭ്യന്തര അറ്റസ്റേഷനു മാര്‍ഗനിര്‍ദേശങ്ങള്‍
Tuesday, June 30, 2015 12:32 AM IST
തിരുവനന്തപുരം: ആഭ്യന്തര അറ്റസ്റേഷന്‍ കുറ്റമറ്റതും സുതാര്യവുമാക്കാന്‍ ആഭ്യന്തര വകുപ്പില്‍ നിന്നു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

രേഖകള്‍ സാക്ഷ്യപ്പെടുത്തിക്കിട്ടുന്നതിനുളള അപേക്ഷകള്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന് തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ആഭ്യന്തര (അറ്റസ്റേഷന്‍) വകുപ്പില്‍ നേരിട്ട് സ്വീകരിക്കുകയും, രേഖകളുടെ വിശ്വാസ്യത പരിശോധനാ വിധേയമാക്കിയതിനുശേഷം സാക്ഷ്യപ്പെടുത്തി ഉച്ചതിരിഞ്ഞു മൂന്ന് മണിക്കുശേഷം വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷകള്‍ തയാറാക്കി സമര്‍പ്പിച്ച് രേഖകള്‍ സാക്ഷ്യപ്പെടുത്തി വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപാകതകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം, വിവരം ഇനി കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.


പി.എസ്. കൃഷ്ണകുമാര്‍, അഡീഷണല്‍ സെക്രട്ടറി, ആഭ്യന്തര വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. ഫോണ്‍: 0471 2335465/2518872.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.