സംസ്ഥാനത്തു വൈദ്യുതിക്ഷാമം ഇല്ലെന്നു മന്ത്രി
സംസ്ഥാനത്തു വൈദ്യുതിക്ഷാമം ഇല്ലെന്നു മന്ത്രി
Tuesday, June 30, 2015 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതിക്ഷാമം ഇല്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. 2015 മേയിലെ കണക്കനുസരിച്ച് പ്രതിദിനം ഉത്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരം 370.5 ലക്ഷം യൂണിറ്റാണ്. കേന്ദ്രവിഹിതവും മറ്റു സ്രോതസുകള്‍ വഴി വാങ്ങുന്ന വൈദ്യുതിയും കൊണ്ടാണ് ഇതു നികത്തുന്നത്.

സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ ജല വൈദ്യുതി പദ്ധതികളില്‍നിന്നും ഇതര പദ്ധതികളില്‍നിന്നുമായി 39.61 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദിപ്പിച്ചതായും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് റാന്നി-പെരുനാട്, പീച്ചി, വിലങ്ങാട്, ചിമ്മിനി എന്നിവിടങ്ങളില്‍ നാല് ചെറുകിട വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തിയാക്കി. 15.25 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ശൃംഖലയിലേക്കു ചേര്‍ത്തിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത്, ശബരിഗിരി പദ്ധതികളുടെ പുനരുദ്ധാരണം വഴി ഒന്‍പത് മെഗാവാട്ടിന്റെ സ്ഥാപിതശേഷി വര്‍ധന ഉണ്ടായിട്ടുണ്ട്. ആറു പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.