ഓപ്പറേഷന്‍ കുബേര: ഐജി റിപ്പോര്‍ട്ട് നല്‍കണം
Tuesday, June 30, 2015 12:24 AM IST
കൊച്ചി: ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി കേസെടുത്ത് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊല്ലം ജില്ലയുടെ ചുമതലയുള്ള ഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം പെരുമ്പുഴ സ്വദേശി പി.ജി. കോശി പണിക്കര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് അലക്സാണ്ടര്‍ തോമസിന്റേതാണ് ഉത്തരവ്. ഹര്‍ജിക്കാരന്‍ പരാതി സംബന്ധിച്ച് ഐജിയെ അറിയിക്കണമെന്നു കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്, റിമാന്‍ഡ് ഏതെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനം എന്നിവ ഐജിക്ക് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞൂ. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചോ എന്നതുള്‍പ്പെടെയുള്ളവ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ ഹൈക്കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


കൊല്ലം കുണ്ടറ പോലീസ് രജിസ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലെത്തിയത്. മണി ലെന്‍ഡേഴ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നേടിയ ഹര്‍ജിക്കാരനെതിരെ പോലീസ് നിയമവിരുദ്ധമായി കേസെടുക്കുകയായിരുന്നുവെന്ന് ഹര്‍ജി പറയുന്നു. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്. തെളിവുകള്‍ ഇല്ലാതെയായിരുന്നു നടപടി. കുണ്ടറ പോലീസ് സ്റേഷനിലെ രണ്ടു എഎസ്ഐമാര്‍ വ്യക്തി വൈരാഗ്യം മൂലം അനാവശ്യമായി കേസെടുക്കുകയായിരുന്നുവെന്നും നടപടികള്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കവെ മണി ലെന്‍ഡേഴ്സ് ആക്ട് അടിസ്ഥാനത്തില്‍ രജിസ്റര്‍ ചെയ്ത കേസിലെ നടപടികള്‍ അവസാനിപ്പിച്ചുവെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.