ആഡംബര കാര്‍ ബാലന്‍ ഓടിച്ച കേസ് നവംബര്‍ 17ലേക്കു മാറ്റി
Tuesday, June 30, 2015 12:23 AM IST
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ആഡംബര കാര്‍ ഓടിക്കാന്‍ നല്‍കിയ സംഭവത്തില്‍ മുഹമ്മദ് നിസാമിനെതിരേയുള്ള കേസ് പരിഗണിക്കുന്നതു നവംബര്‍ 17ലേക്കു മാറ്റി.

കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍നിന്നു കേസ് മാറ്റുന്നതിനു പ്രതിഭാഗം ഹൈക്കോടതിയില്‍നിന്നു സ്റേ വാങ്ങിയിരുന്നു. എന്നാല്‍, ഇതു വിചാരണക്കോടതിയെ അറിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ പ്രതിഭാഗത്തിനു ഹൈക്കോടതിയില്‍നിന്നു മോഡിഫൈഡ് ഓര്‍ഡര്‍ വാങ്ങുന്നതിനു സമയം അനുവദിക്കുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വ. മെഹബൂബ് അലി ഹാജരായി. 2013ലാണ് നിസാം പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫെറാറി സ്പോര്‍ട്സ് കാര്‍ ഓടിക്കുന്നതു വീഡിയോ ചിത്രീകരിച്ച് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.