ബാങ്ക് ഓഫീസര്‍മാര്‍ അടുത്തയാഴ്ച രണ്ടു ദിവസം പണിമുടക്കും
Tuesday, June 30, 2015 12:21 AM IST
തിരുവനന്തപുരം: ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. മോഹനനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കേരളത്തിലെ പൊതു- സ്വകാര്യ മേഖലാ ബാങ്കുകളിലെ ഓഫീസര്‍മാര്‍ അടുത്തയാഴ്ച രണ്ടു ദിവസം പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്നു സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അറിയിച്ചു.

ഈ മാസം 11 മുതല്‍ ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ അനിശ്ചിതകാല പണിമുടക്കിലാണ്. സമരം നടന്നുവരുന്ന തിരുവനന്തപുരത്തും തൃശൂരും ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ധനലക്ഷ്മി ബാങ്കിന്റെ രണ്ടു വര്‍ഷത്തെ നഷ്ടം രണ്ടുവര്‍ഷത്തെ നഷ്ടം വടക്കേയിന്ത്യന്‍ ശാഖകള്‍വഴി ഡയറക്ടര്‍ ബോര്‍ഡ് നല്‍കിയ വന്‍കിട വായ്പകള്‍ എന്‍പിഎ ആയതുകൊണ്ടും കരുതല്‍ധനം മാറ്റിവച്ചതുകൊണ്ടും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുംകൊണ്ടാണ്. ദുരഭിമാനം വെടിഞ്ഞ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.