പാരിതോഷികം നല്‍കും
Sunday, May 31, 2015 12:53 AM IST
തിരുവനന്തപുരം: മികച്ച സ്കൂള്‍-കോളജ് ലഹരി വിരുദ്ധ ക്ളബ്ബുകള്‍, മികച്ച ക്ളബ് അംഗം, മികച്ച സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് എക്സൈസ് വകുപ്പ് അംഗീകാരവും പാരിതോഷികവും നല്‍കുന്നു.

ലഹരിവിമുക്ത കേരളം പരിപാടിയുടെ ഭാഗമായി മികച്ച സന്നദ്ധ സംഘടനയ്ക്ക് 25,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും, സന്നദ്ധപ്രവര്‍ത്തകന് 10,000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും മികച്ച സ്കൂള്‍-കോളജ് ക്ളബ്ബുകള്‍ക്ക് 10,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും മികച്ച ക്ളബ്ബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. ലഹരിവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച മാനദണ്ഡം എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റിലും (ംംം.സലൃമഹമലഃരശലെ. ഴ്ീ.ശി) ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും.


അപേക്ഷാ മാനദണ്ഡത്തില്‍ വിവരിച്ചിട്ടുള്ളവിധം അപേക്ഷിക്കണം. അപേക്ഷ 10ന് മുമ്പ് അതതു ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍മാര്‍ക്കു ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.