കാലിക്കട്ടില്‍ എന്‍സിസി പരേഡ് ഗ്രൌണ്ട് നിര്‍മ്മാണംതുടങ്ങി
Sunday, May 31, 2015 12:52 AM IST
കോഴിക്കോട്: എന്‍സിസി 29ാം കേര ള ബറ്റാലിയന് കാലിക്കട്ട് സര്‍വകലാശാലാ കാമ്പസില്‍ പാട്ടവ്യവസ്ഥയി ല്‍ അനുവദിച്ച നാല് ഏക്കര്‍ സ്ഥല ത്ത് പരേഡ് ഗ്രൌണ്ടിന്റെ നിര്‍മ്മാ ണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു. സര്‍വകലാശാലാ സെമിനാര്‍ കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ കെ.എന്‍. എ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഇ.അഹമ്മദ് എംപി മുഖ്യാതിഥി യായിരുന്നു. സര്‍വകലാശാല വൈ സ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍ സലാം മുഖ്യപ്രഭാഷണം നടത്തി.


എന്‍സിസിക്ക് ആസ്ഥാന കാര്യാലയം, പരേഡ് ഗ്രൌണ്ട്, ഹോസ്റല്‍, ഫയറിംഗ് റേഞ്ച് ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ക്ക് സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി സ്ഥല സൌകര്യം നല്‍കാന്‍ സര്‍വകലാശാല സന്നദ്ധമാവണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.