വിദ്യാഭ്യാസ-കാര്‍ഷിക മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം: പാസ്ററല്‍ കൌണ്‍സില്‍
Sunday, May 31, 2015 12:50 AM IST
ചങ്ങനാശേരി: കെഇആര്‍ പരിഷ്കരണത്തിലെ അപാകത, അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്കു സര്‍ക്കാര്‍ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും ചങ്ങനാശേരി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍. കാര്‍ഷികമേഖല നേരിടുന്ന ഗൌരവപ്രശ്നങ്ങളും കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണ്. ഈ വിഷയങ്ങളില്‍ സത്വര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടി ആവിഷ്കരിക്കും.

അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ കൂടിയ പാസ്ററല്‍ കൌണ്‍സില്‍ യോഗത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത ആമുഖപ്രഭാഷണം നടത്തി. സന്യസ്ത വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൌണ്‍സില്‍ അംഗങ്ങളായ സന്യസ്തരെ യോഗത്തില്‍ ആദരിച്ചു.


മല്‍പ്പാന്‍ റവ.ഡോ.മാത്യു വെള്ളാനിക്കല്‍ സന്യസ്തവര്‍ഷ സന്ദേശം നല്കി. ഈ കാലഘട്ടത്തില്‍ മതേതരത്വവും മതസ്വാതന്ത്യ്രവും നേരിടുന്ന വെല്ലുവിളികള്‍ യോഗം ചര്‍ച്ചചെയ്തു.

പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് മുണ്ടകത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. മാണി പുതിയിടം, മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ജോജി ചിറയില്‍, അസി. സെക്രട്ടറി ജോസഫ് മറ്റപ്പറമ്പില്‍, സിസ്റര്‍ ഡോ.അമല എസ്എച്ച്, ഫാ.ജോസഫ് പുത്തന്‍പുര, ജയിംസ് ഇലവുങ്കല്‍, വി.ജെ. ലാലി, ജോസഫ് കെ. നെല്ലുവേലി, അഡ്വ.പി.പി. ജോസഫ്, സാജന്‍ ഫ്രാന്‍സിസ്, സെര്‍ജി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്കു റവ.ഡോ. ടോം പുത്തന്‍കളം, ഫാ.ഫിലിപ്പ് തയ്യില്‍, ജോസി കടന്തോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.